ഗഡ്ചിരോലി: മഹാരാഷ്ട്രയിൽ പോലീസിന്റെ കമാൻഡോ സംഘം ഏറ്റുമുട്ടലിൽ വധിച്ചത് 37 മാവോയിസ്റ്റുകളെ. ഇന്നലെ ഗഡ്ചിരോലി മേഖലയിലെ ഇന്ദ്രാവതി നദിയിൽനിന്നു 15 മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ഞായറാഴ്ച 16 മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. ഗഡ്ചിരോലിയിൽ മാത്രം 31 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര പോലീസിന്റെ സി-60 കമാൻഡോകളാണു മാവോയിസ്റ്റുകളെ വധിച്ചത്.
കാപേവൻച മേഖലയിൽ തിങ്കളാഴ്ചയുണ്ടായ മറ്റൊരു ഏറ്റുമുട്ടലിൽ ആറു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട 37 മാവോയിസ്റ്റുകളിൽ 19 പേർ വനിതകളാണ്.
മഹാരാഷ്ട്രയിൽ വൻ മാവോയിസ്റ്റ് വേട്ട; കൊല്ലപ്പെട്ടത് 37 പേർ
12:45 AM Apr 25, 2018 | Deepika.com