ന്യൂഡൽഹി: രാജ്യത്ത് പാർലമെന്റ് ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ സ്ത്രീകൾക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങളിൽനിന്നു മുക്തമല്ലെന്നു കോണ്ഗ്രസ് നേതാവും മുൻഎംപിയുമായ രേണുക ചൗധരി. ബോളിവുഡിലെ കാസ്റ്റിംഗ് കൗച്ച് സംബന്ധിച്ച് നൃത്ത സംവിധായിക സരോജ് ഖാന്റെ വിവാദ പ്രസ്താവയോട് പ്രതികരിക്കുകയായിരുന്നു രേണുക.
കാസ്റ്റിംഗ് കൗച്ച് എന്നത് കയ്ക്കുന്ന സത്യമാണ്. ഒരുപക്ഷേ മൊത്തം സിനിമാ വ്യവസായം തന്നെ തനിക്കു നേരേ വിരൽ ചൂണ്ടിയേക്കാം. എന്നാൽ, ഇത്തരം ലൈംഗിക ചൂഷണങ്ങൾ എല്ലായിടത്തും നടക്കുന്നുണ്ട്. എല്ലാ തൊഴിലിടങ്ങളിലും ഇത്തരം അതിക്രമങ്ങൾ നടക്കുന്നു. പാർലമെന്റ് പോലും ഇതിൽനിന്നു മോചിതമാണെന്നു കരുതേണ്ടതില്ലെന്നുമാണ് രേണുക പറഞ്ഞത്.
വനിതകൾ പാർലമെന്റിലും ചൂഷണത്തിന് ഇരയാകുന്നുണ്ടെന്നു രേണുക ചൗധരി
12:45 AM Apr 25, 2018 | Deepika.com