അയോധ്യ: രാമക്ഷേത്ര നിർമാണത്തിൽ സുപ്രീംകോടതി ഉചിത തീരുമാനമെടുക്കുമെന്നു പ്രതീക്ഷിക്കുന്നതായി വിഎച്ച്പിയുടെ പുതിയ അധ്യക്ഷൻ റിട്ട. ജസ്റ്റീസ് വി.എസ്. കോക്ജെ. രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്കായി എല്ലാ ഇന്ത്യക്കാരും കാത്തിരിക്കുകയാണ്.
അയോധ്യയിൽ രാമക്ഷേത്രം വേണമെന്ന് മുഴുവൻ ഹിന്ദുസമൂഹവും ആഗ്രഹിക്കുന്നുണ്ട്. ഈ ആഗ്രഹം സഫലീകരിക്കുന്നതിനായി കാലങ്ങളായി വിഎച്ച്പി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ആറുമാസത്തിനുള്ളിൽ വിധിന്യായം പ്രതീക്ഷിക്കുന്നതായും ജസ്റ്റീസ് കോക്ജെ പറഞ്ഞു.
രാമക്ഷേത്രം: സുപ്രീംകോടതി ഉചിത തീരുമാനമെടുക്കുമെന്ന് വിഎച്ച്പി
01:00 AM Apr 24, 2018 | Deepika.com