റായ്പുർ: ഛത്തിസ്ഗഡിലെ കാൻകറിൽ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ ബിഎസ്എഫ് ജവാനു പരിക്കേറ്റു. മഹാല ബിഎസ്എഫ് ക്യാന്പിനു സമീപമുള്ള വനത്തിലായിരുന്നു ഏറ്റുമുട്ടൽ. റായ്പുരിൽ നിന്ന് 300 കിലോമീറ്റർ അകലെയാണ് പ്രദേശം. പട്രോളിംഗിനിടെ ബിഎസ്എഫ് സംഘത്തെ മാവോയിസ്റ്റുകൾ ആക്രമിക്കുകയിരുന്നു.
മണിക്കൂറുകളോളം കനത്ത വെടിവയ്പ് നടന്നു. ശ്രീ ഭഗവാൻ സിംഗ് എന്ന കോൺസ്റ്റബിളിനാണു വെടിയേറ്റത്. ഇദ്ദേഹത്തെ റായ്പുരിലെ ആശുപത്രിയിലേക്കു മാറ്റി.
ഛത്തിസ്ഗഡിൽ ഏറ്റുമുട്ടലിൽ ബിഎസ്എഫ് ജവാനു പരിക്ക്
01:00 AM Apr 24, 2018 | Deepika.com