ന്യൂഡൽഹി: പാർലമെന്റിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ജനതാദൾ നേതാവ് എം.പി. വീരേന്ദ്രകുമാർ വ്യാഴാഴ്ച രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. രാജ്യസഭാ ചെയർമാൻ എം. വെങ്കയ്യ നായിഡുവിന്റെ ചേംബറിൽ രാവിലെയാണ് പ്രതിജ്ഞയെടുക്കൽ ചടങ്ങ്. രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മറ്റു നേതാക്കൾ നേരത്തെ സത്യപ്രതിജ്ഞയെടുത്തിരുന്നു.
ബുധനാഴ്ച എത്തുന്ന വീരേന്ദ്രകുമാർ ഏതാനും ദിവസം ഡൽഹിയിൽ തങ്ങും. ശരത് യാദവ് അടക്കം സമാന ചിന്താഗിതിയുള്ള നേതാക്കളുമായി ചർച്ച നടത്തും. കേരളത്തിൽ എൽഡിഎഫിന്റെ ഭാഗമാണെങ്കിലും ദേശീയതലത്തിലെ നയം സംബന്ധിച്ച ആശയക്കുഴപ്പങ്ങൾക്ക് പരിഹാരം കാണുകയാകും ലക്ഷ്യം.
രാജിവച്ച് മുന്നണി മാറി തിരിച്ചെത്തുന്പോഴും ജൻപഥ് റോഡിലെ പതിനാറാം നന്പർ വസതിയിൽ തന്നെയാകും വീരേന്ദ്രകുമാർ തുടർന്നും താമസിക്കുക.
വീരേന്ദ്രകുമാറിന്റെ സത്യപ്രതിജ്ഞ വ്യാഴാഴ്ച
01:00 AM Apr 24, 2018 | Deepika.com