അശ്ലീല സൈറ്റുകൾ നിരോധിക്കണമെന്നു മധ്യപ്രദേശ് ആഭ്യന്തര മന്ത്രി
01:00 AM Apr 24, 2018 | Deepika.com
ഭോപ്പാൽ: കൊച്ചുകുട്ടികൾക്കുനേരെയുള്ള മാനഭംഗശ്രമങ്ങൾക്കുകാരണം അശ്ലീലസൈറ്റുകളാണെന്നും ഇവ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ഭൂപേന്ദ്ര സിംഗ് കേന്ദ്രസർക്കാരിന് കത്തയച്ചു. ലൈംഗികകുറ്റകൃത്യങ്ങൾക്കു കാരണം അശ്ലീല സൈറ്റുകളാണെന്ന് ആഭ്യന്തരവകുപ്പ് നടത്തിയ പഠനത്തിൽ കണ്ടെത്തിയകാര്യം കത്തിൽ സൂചിപ്പിക്കുന്നു. അശ്ലീലസൈറ്റുകൾ നിരോധിക്കുന്നതിനു കർക്കശമായ നിയമം കൊണ്ടുവരണമെന്നും കത്തിൽ ആവശ്യമുണ്ട്.