കാഷ്മീരിൽ സ്ഫോടകശേഷിയുള്ള ഗ്രനേഡ് കണ്ടെത്തി
01:10 AM Apr 23, 2018 | Deepika.com
ശ്രീനഗർ: തെക്കൻ കാഷ്മീരിലെ ഷോപിയാനിൽ പോഷ്പോരയിൽ റോഡിൽനിന്നു സ്ഫോടകശേഷിയുള്ള ഗ്രനേഡ് കണ്ടെത്തി. പ്രദേശവാസികൾ അറിയിച്ചതിനെത്തുടർന്ന് ബോംബ് സ്ക്വാഡ് എത്തി ഗ്രനേഡ് നിർവീര്യമാക്കി. പോഷ്പോര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.