മംഗളൂരു: അഷ്ട മഠങ്ങളിലൊന്നായ ഉഡുപ്പി ശിരൂർ മഠാധിപതി ശ്രീലക്ഷ്മിവര തീർഥസ്വാമി കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി പത്രിക സമർപ്പിച്ചു. ബിജെപി ടിക്കറ്റിനുവേണ്ടി ശ്രമിച്ചെങ്കിലും ലഭിക്കാത്തതിനാലാണ് മഠാധിപതി സ്വതന്ത്രനായി മത്സരിക്കുന്നത്.
ജയം ഉറപ്പാണെന്നാണു ശ്രീ ലക്ഷ്മിവര തീർഥ സ്വാമി അവകാശപ്പെടുന്നത്. അഷ്ടമഠങ്ങളുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരാൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. സംസ്ഥാന ഫിഷറീസ്, സ്പോർട്സ് മന്ത്രി പ്രമോദ് മധ്വരാജാണ് കോൺഗ്രസ് സ്ഥാനാർഥി. മുൻ എംഎൽഎ രഘുപതി ഭട്ട് ബിജെപി ടിക്കറ്റിൽ മത്സരിക്കുന്നു.
ഉഡുപ്പി മഠാധിപതി കർണാടകയിൽ സ്വതന്ത്രനായി മത്സരിക്കുന്നു
01:50 AM Apr 22, 2018 | Deepika.com