മുംബൈ: 1993ലെ മുംബൈ സ്ഫോടനക്കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന അധോലോക നേതാവ് അബു സലിമിനു വിവാഹംകഴിക്കാൻ 40 ദിവസത്തെ പരോൾ വേണമെന്ന ആവശ്യം ഡിവിഷണൽ കമ്മീഷണർ തള്ളിക്കളഞ്ഞു.
നവി മുംബൈയിലെ തജോല ജയിലിൽ കഴിയുന്ന അബു സലിം ഒരുമാസം മുന്പാണ് അപേക്ഷ നല്കിയത്. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതിയായതിനാൽ അപേക്ഷ കൊങ്കൺ ഡിവിഷണൽ കമ്മീഷണർക്കു ജയിൽ അധികൃതർ കൈമാറുകയായിരുന്നു. സുരക്ഷാ കാരണങ്ങളാൽ അപേക്ഷ തള്ളുന്നുവെന്നാണ് ഉത്തരവ്.
താനയിലെ മുംബ്ര ടൗണിൽ മേയ് അഞ്ചിനു താനും അവിടെയുള്ള യുവതിയും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതിനാൽ പരോൾ അനുവദിക്കണമെന്നുമായിരുന്നു സലിമിന്റെ അപേക്ഷ.
വിവാഹം: അബുസലിമിനു പരോൾ നിഷേധിച്ചു
01:41 AM Apr 22, 2018 | Deepika.com