ഗർഹ്വ: ജാർഖണ്ഡിൽ ഇന്ത്യൻ റിസർവ് ബറ്റാലിയൻ (ഐആർബി) ജവാന്റെ വെടിയേറ്റ് ഹവിൽദാർ കൊല്ലപ്പെട്ടു. യുക്തി നാരായൺ സിംഗ് എന്ന ജവാന്റെ വെടിയേറ്റാണ് ഹവിൽദാർ അഫ്രോസ് സമദ്(47) കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ മറ്റൊരു ജവാന്റെ റൈഫിൾകൊണ്ടാണ് യുക്തി നാരായൺ സിംഗ് സമദിനെ വെടിവച്ചത്. തുടർന്ന് ഇയാൾ രക്ഷപ്പെട്ടു.
നെഞ്ചിലും തുടയിലും വെടിയേറ്റ സമദ് സംഭവസ്ഥലത്തുതന്നെ മരിച്ചു. 16നു നടന്ന ജാർഖണ്ഡ് മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഇരുവർക്കും ഒരേ ബൂത്തിലായിരുന്നു ഡ്യൂട്ടി.
ജാർഖണ്ഡിൽ ജവാന്റെ വെടിയേറ്റ് ഹവിൽദാർ കൊല്ലപ്പെട്ടു
01:41 AM Apr 22, 2018 | Deepika.com