മധ്യഗുജറാത്തിൽ നേരിയ ഭൂചലനം
01:41 AM Apr 22, 2018 | Deepika.com
ഗാന്ധിനഗർ: മധ്യഗുജറാത്തിൽ ഇന്നലെ വൈകുന്നേരം നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 3.7 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഭാറൂച്ച് ആണ്. ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.