മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ; എഎസ്ഐ കൊല്ലപ്പെട്ടു
12:18 AM Apr 22, 2018 | Deepika.com
റായ്പുർ: ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ സിആർപിഎഫ് എഎസ്ഐ കൊല്ലപ്പെട്ടു. സുക്മ ജില്ലയിലായിരുന്നു ഏറ്റുമുട്ടൽ. സിആർപിഎഫ് 212-ാം ബറ്റാലിയൻ എഎസ്ഐ അനിൽകുമാർ മൗര്യ (51) ആണു കൊല്ലപ്പെട്ടത്. ഉത്തർപ്രദേശിലെ അമേത്തി സ്വദേശിയാണ് ഇദ്ദേഹം. സിആർപിഎഫ്, കോബ്ര കമാൻഡോ സംഘം, ഡിസ്ട്രിക്ട് റിസർവ് ഗാർഡ്(ഡിആർജി) എന്നിവ സംയുക്തമായാണു മാവോയിസ്റ്റ് വേട്ട നടത്തിയത്.