ഇൻഡോർ: ഇൻഡോർ നഗരത്തിൽ നാലുമാസം പ്രായമുള്ള കുഞ്ഞിനെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസിൽ യുവാവിനെ പോലീസ് പിടികൂടി. കുട്ടിയുടെ അമ്മയുടെ ബന്ധുവായ നവീൻ ഗാഡ്ജെ(25)ആണു പിടിയിലായത്.
കുഞ്ഞിന്റെ മൃതദേഹം സിറ്റിയിലെ വ്യാപാരസ്ഥാപനത്തിന്റെ താഴത്തെനിലയിൽനിന്ന് ഇന്നലെ പോലീസ് കണ്ടെടുത്തു. ഗാഡ്ജെ ദിവസങ്ങൾക്കുമുന്പ് ഭാര്യയുമായി ബന്ധം വേർപിരിഞ്ഞിരുന്നു. വ്യാഴാഴ്ച രാത്രി പെൺകുഞ്ഞിന്റെ വീട്ടിലെത്തിയ ഗാഡ്ജെ, തന്റെ ഭാര്യയെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു വരാൻ കുട്ടിയുടെ അമ്മയെ നിർബന്ധിച്ചു. എന്നാൽ, വാക്കുതർക്കത്തിനൊടുവിൽ ഇയാൾ സ്ഥലംവിട്ടു. ബലുൺ വിറ്റു ജീവിക്കുന്ന ഇയാൾ വെള്ളിയാഴ്ച അതിരാവിലെ പെൺകുഞ്ഞിനെ തട്ടിയെടുത്ത് കെട്ടിടത്തിന്റെ താഴത്തെ നിലയിലേക്കു കൊണ്ടുപോകുന്നതു സിസിടിവി ദൃശ്യങ്ങളിലുണ്ട്.
ഇതിനിടെ, കൃത്യനിർവഹണത്തിൽ അലംഭാവം കാട്ടിയ പോലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായ സസ്പെൻഡ് ചെയ്തു.
മധ്യപ്രദേശിൽ പിഞ്ചു കുഞ്ഞിനെ മാനഭംഗപ്പെടുത്തി കൊന്നു
11:51 PM Apr 21, 2018 | Deepika.com