ന്യൂഡൽഹി: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനു മുന്പായി തന്നെ കെപിസിസിയുടെ പുതിയ അധ്യക്ഷന്റെ കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനം ഉണ്ടായേക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഉപതെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം എന്നു വരുമെന്നുപോലും തീർച്ചയില്ലാത്തതിനാൽ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷന്റെ കാര്യത്തിൽ തീരുമാനം അനന്തമായി നീട്ടാൻ കഴിയില്ലെന്നാണു കോണ്ഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയുമായി ഇന്നലെ നടത്തിയ ചർച്ചയിൽ മനസിലാക്കിയതെന്ന് ചെന്നിത്തല പറഞ്ഞു.
ഉപതെരഞ്ഞെടുപ്പിനു ശേഷമാകും പിസിസി അധ്യക്ഷന്റെ കാര്യത്തിൽ തീരുമാനം ഉണ്ടാവുകയെന്ന് രാഹുലുമായി നടത്തിയ ചർച്ചയ്ക്കുശേഷം വ്യാഴാഴ്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു. ഉമ്മൻ ചാണ്ടിയും രമേശും രണ്ടു തട്ടിലാണെന്നു വ്യക്തമാക്കുന്നതാണ് ഇരുവരുടെയും പ്രതികരണങ്ങൾ.
പുതിയ കെപിസിസി അധ്യക്ഷൻ ഉപതെരഞ്ഞെടുപ്പിനു മുന്പ്: ചെന്നിത്തല
01:50 AM Apr 21, 2018 | Deepika.com