ചെന്നൈ: മാധ്യമങ്ങളെയും വനിതാ മാധ്യമപ്രവർത്തകരെയും അവഹേളിച്ചു സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട ബിജെപി നേതാവ് എസ്.വി. ശേഖരന്റെ വസതിയിലേക്ക് മാധ്യമപ്രവർത്തർ മാർച്ച് നടത്തി.
തമിഴ്നടനും മുൻ എംഎൽഎയുമായ ശേഖറിന്റെ മന്തൈവേലിയിലെ വസതിയിലേക്കാണ് മാധ്യമപ്രവർത്തകർ മാർച്ച് നടത്തിയത്. ശേഖറിനെതിരേ മുദ്രാവാക്യം വിളിച്ച മാധ്യമപ്രവർത്തകർ വീടിനു നേരേ കല്ലെറിഞ്ഞു. 30 പേരേ പോലീസ് അറസ്റ്റ് ചെയ്തു. ഈ സമയം ശേഖർ വീട്ടിൽ ഇല്ലായിരുന്നു. 2006- 11 ൽ മൈലാപ്പുരിൽനിന്നുള്ള അണ്ണാ ഡിഎംകെ എംഎൽഎയായിരുന്നു ഇയാൾ.
ബിജെപി നേതാവിന്റെ പോസ്റ്റിനെതിരേ മാധ്യമപ്രവർത്തകരുടെ പ്രതിഷേധം
01:50 AM Apr 21, 2018 | Deepika.com