ന്യൂഡൽഹി: ബല്ലാരിയിലെ ഖനി രാജാവ് കരുണാകർ റെഡ്ഢിയെ ബിജെപി സ്ഥാനാർഥിയാക്കി. ഹാരപ്പനഹള്ളി മണ്ഡലത്തിലാണു കരുണാകർ റെഡ്ഢി ജനവിധി തേടുക. ഇന്നലെ ബിജെപി കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ 59 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഇതോടെ 213 സ്ഥാനാർഥികളെ ബിജെപി പ്രഖ്യാപിച്ചു.
മുഖ്യമന്ത്രി സിദ്ധരാമയ്യ മത്സരിക്കുന്ന ചാമുണ്ഡേശ്വരിയിൽ ഗോപാൽ റാവു ആണു ബിജെപി സ്ഥാനാർഥി. കരുണാകർ റെഡ്ഢിയുടെ സഹോദരൻ സോമശേഖര റെഡ്ഢിയും ബിജെപി സ്ഥാനാർഥിയാണ്. ബല്ലാരിയിലാണു സോമശേഖര മത്സരിക്കുക.
കരുണാകർ റെഡ്ഢി ബിജെപി സ്ഥാനാർഥി
01:50 AM Apr 21, 2018 | Deepika.com