മലബാർ മെഡിക്കൽ കോളജിലെ പ്രവേശനം സുപ്രീംകോടതി സാധുവാക്കി

01:50 AM Apr 21, 2018 | Deepika.com
ന്യൂ​​​​ഡ​​​​ൽ​​​​ഹി: കോ​​​​ഴി​​​​ക്കോ​​​​ട് മ​​​​ല​​​​ബാ​​​​ർ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ലെ പ​​​​ത്ത് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ പ്ര​​​​വേ​​​​ശ​​​​നം സു​​​​പ്രീം കോ​​​​ട​​​​തി സാ​​​​ധു​​​​വാ​​​​ക്കി. പ്ര​​​​വേ​​​​ശ​​​​നം ച​​​​ട്ട​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​ണെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി പ്ര​​​​വേ​​​​ശ​​​​ന മേ​​​​ൽ​​​​നോ​​​​ട്ട സ​​​​മി​​​​തി​​​​യും ഹൈ​​​​ക്കോ​​​​ട​​​​തി​​​​യും പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച ഉ​​​​ത്ത​​​​ര​​​​വ് സു​​​​പ്രീം​​​കോ​​​​ട​​​​തി റ​​​​ദ്ദാ​​​​ക്കി. ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ എ.​​​​കെ. സി​​​​ക്രി, അ​​​​ശോ​​​​ക് ഭൂ​​​​ഷ​​​​ണ്‍ എ​​​​ന്നി​​​​വ​​​​രു​​​​ടെ ബെ​​​​ഞ്ചി​​​​ന്‍റേ​​​താ​​​​ണ് വി​​​ധി.

2016-17 വ​​​​ർ​​​​ഷം സ്പോ​​​​ട്ട് അ​​​​ഡ്മി​​​​ഷ​​​​നി​​​​ലൂ​​​​ടെ പ്ര​​​​വേ​​​​ശ​​​​നം നേ​​​​ടി​​​​യ പ​​​​ത്ത് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​ണ് ഹൈ​​​​ക്കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​നെ​​​​തി​​​​രേ സു​​​​പ്രീം​​​കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ച​​​​ത്. പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​നു​​​​ള്ള രേ​​​​ഖ​​​​ക​​​​ൾ ഓ​​​​ണ്‍​ലൈ​​​​നാ​​​​യി സ​​​​മ​​​​ർ​​​​പ്പി​​​​ച്ചി​​​​ല്ലെ​​​​ന്ന പ്ര​​​​വേ​​​​ശ​​​​ന മേ​​​​ൽ​​​​നോ​​​​ട്ട സ​​​​മി​​​​തി​​​​യു​​​​ടെ വാ​​​​ദം സ്പോ​​​​ട്ട് അ​​​​ഡ്മി​​​​ഷ​​​​ന്‍റെ കാ​​​​ര്യ​​​​ത്തി​​​​ൽ സാ​​​​ധു​​​​വ​​​​ല്ലെ​​​​ന്നാ​​​​യി​​​​രു​​​​ന്നു വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ വാ​​​​ദം.

എ​​​​ന്നാ​​​​ൽ, പ്രോ​​​​സ്പെ​​​​ക്ട​​​​സി​​​​ൽ പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്ന സ​​​​മ​​​​യ പ​​​​രി​​​​ധി​​​​ക്കു​​​​ള്ളി​​​​ൽ രേ​​​​ഖ​​​​ക​​​​ൾ ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നി​​​​ല്ലെ​​​​ന്നും മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ക്വോ​​​​ട്ട​​​​യി​​​​ൽ പ്ര​​​​വേ​​​​ശ​​​​നം നേ​​​​ടി​​​​യ​​​​വ​​​​ർ ഓ​​​​ണ്‍​ലൈ​​​​നാ​​​​യി രേ​​​​ഖ​​​​ക​​​​ൾ സ​​​​മ​​​​ർ​​​​പ്പി​​​​ച്ചി​​​​രു​​​​ന്നി​​​​ല്ലെ​​​​ന്നും പ്ര​​​​വേ​​​​ശ​​​​ന മേ​​​​ൽ​​​​നോ​​​​ട്ട സ​​​​മി​​​​തി വാ​​​​ദി​​​​ച്ചു. ഇ​​​​തി​​​​നു പ്രോ​​​​സ്പെ​​​​ക്ട​​​​സി​​​​ൽ പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്ന സ​​​​മ​​​​യ​​​​പ​​​​രി​​​​ധി​​​​ക്കു​​​​ള്ളി​​​​ൽ ത​​​​ന്നെ ആ​​​​വ​​​​ശ്യ​​​​മാ​​​​യ രേ​​​​ഖ​​​​ക​​​​ളെ​​​​ല്ലാം കോ​​​​ള​​​​ജി​​​​നു കൈ​​​​മാ​​​​റി​​​​യി​​​​രു​​​​ന്ന​​​​താ​​​​യി വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കി. സ്പോ​​​​ട്ട് അ​​​​ഡ്മി​​​​ഷ​​​​ൻ ആ​​​​യ​​​​തി​​​​നാ​​​​ൽ റെ​​​​ഗു​​​​ല​​​​ർ അ​​​​ഡ്മി​​​​ഷ​​​​ൻ പോ​​​​ലെ ഓ​​​​ണ്‍​ലൈ​​​​ൻ അ​​​​പേ​​​​ക്ഷ ആ​​​​വ​​​​ശ്യ​​​​മി​​​​ല്ലെ​​​​ന്നും വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വും വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ കോ​​​​ട​​​​തി​​​​യി​​​​ൽ സ​​​​മ​​​​ർ​​​​പ്പി​​​​ച്ചു. തു​​​​ട​​​​ർ​​​​ന്ന് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ വാ​​​​ദ​​​​ങ്ങ​​​​ൾ കോ​​​​ട​​​​തി അം​​​​ഗീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.