ലക്നോ: ഉത്തർപ്രദേശിൽ സിദ്ധാർഥ് നഗർ, ഹമിർപുർ ജില്ലകളിൽ പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികൾ മാനഭംഗത്തിനിരയായി. സിദ്ധാർഥ്നഗറിലെ ചിൽഹിയയിൽ വിവാഹ ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ ആറുവയസുള്ള കുട്ടിയെ അയൽവാസി മാനഭംഗപ്പെടുത്തുകയായിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ ജിതേന്ദ്ര യാദവ് എന്ന യുവാവിനെ പോലീസ് പിടികൂടി.
ഹമിർപുർ ജില്ലയിലെ ബിൻവാരിൽ കാലികളെ മേയ്ക്കാൻ പാടത്തുപോയ 14 വയസുകാരിയെ മൂന്നുപേർ ചേർന്നു കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു.
യുപിയിൽ പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികൾ മാനഭംഗത്തിനിരയായി
01:32 AM Apr 20, 2018 | Deepika.com