ന്യൂഡൽഹി: കാർ, ഓട്ടോ തുടങ്ങി ലൈറ്റ് ഗുഡ്സ്-പാസഞ്ചർ വാഹനങ്ങൾ ഓടിക്കാൻ ഇനി ബാഡ്ജ് ആവശ്യമില്ല. ഇതുസംബന്ധിച്ച പുതിയ വിജ്ഞാപനം കേന്ദ്ര റോഡ് ട്രാൻസ്പോർട്ട് വിഭാഗം പുറത്തിറക്കി. പുതിയ വിജ്ഞാപനപ്രകാരം ട്രക്ക്, ബസ് തുടങ്ങി മീഡിയം, ഹെവി ഗുഡ്സ്-പാസഞ്ചർ വാഹനങ്ങൾ ഓടിക്കാൻ മാത്രമേ ബാഡ്ജ് ആവശ്യമുള്ളു. കേന്ദ്ര റോഡ് ട്രാൻസ്പോർട്ട് ഹൈവേ വിഭാഗം പ്രിൻസിപ്പൽ സെക്രട്ടറി അഭയ് ദാമ്ലേയാണ് ഉത്തരവ് ഇറക്കിയത്.
ഓറിയന്റൽ ഇൻഷുറൻസ് കന്പനിയുമായി നടന്ന കേസിൽ ടാക്സി ലൈറ്റ് മോട്ടർ വാഹനം ഓടിക്കാൻ ബാഡ്ജ് വേണ്ടെന്ന് സുപ്രീം കോടതി ഉത്തരവിറക്കിയിരുന്നു. ഈ കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പുതിയ വിജ്ഞാപനം ഇറക്കിയിരിക്കുന്നത്.
കാറും ഓട്ടോയും ടാക്സിയായി ഓടിക്കാൻ ഇനി ബാഡ്ജ് വേണ്ട
01:32 AM Apr 20, 2018 | Deepika.com