രാഹുൽഗാന്ധി മാപ്പുപറയണമെന്നു യോഗി ആദിത്യനാഥ്
12:56 AM Apr 20, 2018 | Deepika.com
ലക്നോ: ജഡ്ജി ലോയയുടെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ടു നല്കിയ ഹർജി സുപ്രീംകോടതി തള്ളിയ സാഹചര്യത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി പരസ്യമായി മാപ്പുപറയണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സർക്കാർവിരുദ്ധ രോഷമുണ്ടാക്കാൻ കോൺഗ്രസ് ഗൂഢാലോചന നടത്തിയതിനുള്ള തിരിച്ചടിയാണു വിധിയെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.