ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് ഇംഗ്ലീഷ് ചോദ്യപേപ്പറിൽ ടൈപ്പിംഗ് പിശക് സംഭവിച്ച ചോദ്യത്തിനു രണ്ടു മാർക്ക് സൗജന്യം നൽകും.
തെറ്റായി അച്ചടിച്ച ചോദ്യത്തിന് ഉത്തരം എഴുതിയ കുട്ടികൾക്കാണു മാർക്ക് നൽകുന്നത്. കോപ്രിഹെൻഷൻ പാസേജിലാണ് തെറ്റു കടന്നുകൂടിയത്. പാസേജ് വായിച്ച ശേഷം മൂന്നു വാക്കുകളുടെ പര്യായമെഴുതാനായിരുന്നു ചോദ്യം. എന്നാൽ, അതിനായി അടയാളപ്പെടുത്തിയ ഭാഗം തെറ്റിപ്പോവുകയായിരുന്നു. എൻഡ്യുറൻസ്, ഒബ്സ്ട്രക്ഷൻ, മോട്ടിവേഷൻ എന്നീ വാക്കുകളുടെ പര്യായമാണ് എഴുതാൻ ആവശ്യപ്പെട്ടിരുന്നത്. നിരവധി അധ്യാപകരും വിദ്യാർഥികളും തെറ്റു ചൂണ്ടിക്കാട്ടിയതിനെത്തുടർന്നാണ് മാർക്ക് നൽകാൻ അധികൃതർ തീരുമാനിച്ചത്. മാർച്ച് 12 നായിരുന്നു പരീക്ഷ.
ടൈപ്പിംഗ് പിശക്: പത്താം ക്ലാസിലെ ഇംഗ്ലീഷ് പരീക്ഷയ്ക്ക് രണ്ടു മാർക്ക് സൗജന്യം
12:56 AM Apr 20, 2018 | Deepika.com