ന്യൂഡൽഹി: അന്തരിച്ച പ്രമുഖ പത്രപ്രവർത്തകൻ ടി.വി.ആർ ഷേണായിയുടെ സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഡൽഹിയിലെ ലോധി ശ്മശാനത്തിൽ നടക്കും.
മംഗലാപുരത്തു നിന്ന് ഇന്നലെ രാത്രി ഡൽഹിയിലെത്തിച്ച മൃതശരീരം രാവിലെ 11 മുതൽ കേരള ഹൗസിൽ പൊതുദർശനത്തിന് വയ്ക്കും. ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, രാജ്യസഭാ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ, കേന്ദ്രമന്ത്രിമാർ, മുതിർന്ന നേതാക്കളായ എൽ.കെ. അഡ്വാനി, എ.കെ. ആന്റണി, ഡൽഹിയിലെത്തിയ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, പ്രഫ. കെ.വി. തോമസ് തുടങ്ങിയവരും തലസ്ഥാനത്തെ പത്രപ്രവർത്തകരും ആദരാഞ്ജലിയർപ്പിക്കും.
ഷേണായിയുടെ സംസ്കാരം ഇന്ന്
12:41 AM Apr 19, 2018 | Deepika.com