ഹൈദരാബാദ്: ബിജെപിയെ പരാജയപ്പെടുത്താൻ ഇടതു മതേതര ജനാധിപത്യ ശക്തികൾ ഒരുമിച്ചു നിൽക്കണമെന്ന സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വാദത്തെ പിന്തുണച്ച് സിപിഐ ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഡി.
ബിജെപിയെ വീഴ്ത്താൻ വിശാല സഖ്യം അനിവാര്യമാണെന്നാണ് അദ്ദേഹം സിപിഎം കോൺഗ്രസിൽ പറഞ്ഞത്. പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ സഹകരണം വേണം. വിശാല സഖ്യം തെരഞ്ഞെടുപ്പിൽ മാത്രം ഒതുങ്ങി നിൽക്കരുതെന്നും സുധാകർ റെഡ്ഡി പറഞ്ഞു.
യെച്ചൂരിയെ പിന്തുണച്ച് സിപിഐ
12:41 AM Apr 19, 2018 | Deepika.com