ന്യൂഡൽഹി: ആധാർ വിവരങ്ങൾ ചോർന്നാൽ അതു തെരഞ്ഞെടുപ്പു ഫലത്തെ വരെ സ്വാധീനിക്കാൻ ഇടയാകില്ലേയെന്നു സുപ്രീംകോടതി. ആധാറിന്റെ ഭരണഘടനാ സാധുത പരിശോധിക്കുന്ന അഞ്ചംഗ ബെഞ്ചിലെ ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഢാണ് കേന്ദ്രസർക്കാരിനോടു ചോദ്യമുന്നയിച്ചത്. ആശങ്ക യാഥാർഥ്യമായി കാണണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫേസ്ബുക്ക് വിവരങ്ങൾ ചോർത്തി കേംബ്രിജ് അനലിറ്റിക അമേരിക്കൻ പ്രസിഡന്റ് ഫലത്തെ സ്വാധീനിക്കാൻ ശ്രമിച്ചതു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് ചന്ദ്രചൂഢ് വിഷയം ഉന്നയിച്ചത്. അത്തരത്തിൽ ആധാർ വിവരങ്ങൾ ചോർന്നാൽ ജനാധിപത്യം എങ്ങനെ അതിനെ അതിജീവിക്കുമെന്നും അദ്ദേഹം ചോദിച്ചു. ആധാർ വിവരങ്ങൾ സംരക്ഷിക്കാൻ നിയമമില്ലാത്ത സാഹചര്യത്തിൽ അതിന്റെ സുരക്ഷിതത്വം എങ്ങനെ ഉറപ്പു വരുത്താനാകും. പ്രശ്നം പ്രതീകവും ലക്ഷണങ്ങളും അടങ്ങിയതല്ല, യാഥാർഥ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആധാർ വിവരങ്ങൾ ചോർന്നാൽ തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കില്ലേയെന്നു സുപ്രീംകോടതി
01:38 AM Apr 18, 2018 | Deepika.com