സാംബ: കഠുവ സംഭവം കൈകാര്യം ചെയ്തതിൽ വീഴ്ച വരുത്തിയ കാഷ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി സ്ഥാനമൊഴിയണമെന്നു കഴിഞ്ഞദിവസം രാജിവച്ച ബിജെപി മന്ത്രി ലാൽ സിംഗ്.
കഠുവ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു നടത്തിയ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ലാൽ സിംഗ്. ഏപ്രിൽ 13നായിരുന്നു മന്ത്രിമാരായ ലാൽ സിംഗും ചന്ദർ പ്രകാശ് ഗംഗയും രാജിവച്ചത്.
ജനവികാരം മനസിലാക്കുന്നതിൽ മെഹ്ബൂബ പരാജയപ്പെട്ടു. കഠുവ സംഭവം മുഖ്യമന്ത്രിയുടെ ഏറ്റവും വലിയ പരാജയമാണ്. അവർക്കു മനഃസാക്ഷിയുണ്ടെങ്കിൽ രാജിവയ്ക്കണം-ലാൽ സിംഗ് ആവശ്യപ്പെട്ടു. ദേശീയ മാധ്യമങ്ങൾ സൃഷ്ടിച്ച തെറ്റിദ്ധാരണയാണു തന്റെ രാജിക്കു കാരണമായതെന്ന് അദ്ദേഹം പറഞ്ഞു.
മെഹ്ബൂബ മുഫ്തി രാജിവയ്ക്കണമെന്നു ലാൽ സിംഗ്
12:58 AM Apr 18, 2018 | Deepika.com