ജയ്പുർ: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ ജാമ്യത്തിൽ കഴിയുന്ന ബോളിവുഡ് നടൻ സൽമാൻ ഖാനു സിനിമാ ചിത്രീകരണത്തിനായി മേയ് 25 മുതൽ ജൂലൈ പത്തു വരെ വിദേശത്തേക്കു പോകാൻ ജില്ലാ സെഷൻസ് കോടതി അനുവദിച്ചു.
ചിത്രീകരണത്തിനായി നേപ്പാൾ, കാനഡ, യുഎസ് രാജ്യങ്ങളാണ് താരം സന്ദർശിക്കുക. 1998ൽ കൃഷ്ണമൃഗത്തെ വേട്ടയാടികൊന്ന കേസിൽ സൽമാന് ഏപ്രിൽ അഞ്ചിന് വിചാരണക്കോടതി അഞ്ചു വർഷം തടവ് വിധിച്ചിരുന്നു. ഏപ്രിൽ ഏഴിന് ജോധ്പുർ സെഷൻസ് കോടതിയിൽനിന്ന് താരം ജാമ്യം നേടി.
സിനിമാ ചിത്രീകരണത്തിനായി വിദേശത്തു പോകാൻ സൽമാനു കോടതിയുടെ അനുമതി
12:58 AM Apr 18, 2018 | Deepika.com