ബിജെപി അംബേദ്കറിന്റെ പാരന്പര്യം തുടച്ചുനീക്കുന്നു: കോൺഗ്രസ്
01:45 AM Apr 17, 2018 | Deepika.com
ന്യൂഡൽഹി: ഭരണഘടനാ ശില്പിയായ അംബേദ്കറിന്റെ പാരന്പര്യം തുടച്ചുനിക്കാനുള്ള ശ്രമത്തിലാണ് ബിജെപിയെന്ന് കോൺഗ്രസ് വനിതാ നേതാവ് ഷെൽജ ആരോപിച്ചു. പ്രധാനമന്ത്രിയുടെ അംബേദ്കർ അനുസ്മരണം ആത്മാർത്ഥയില്ലാത്ത ഭംഗിവാക്കുകൾ മാത്രമാണ്. ബിജെപിയും ആർഎസ്എസും ദളിത്വിരുദ്ധ മനോഭാവം പുലർത്തുന്നു. സംവരണം റദ്ദാക്കുമെന്നും അംബേദ്കർ എഴുതിയ ഭരണഘടന തിരുത്തുമെന്നും അവർ പറയുന്നു- ഷെൽജ കൂട്ടിച്ചേർത്തു. അംബേദ്കർ ജയന്തിയോട് അനുബന്ധിച്ച് പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.