റഷ്യൻ യുദ്ധക്കപ്പലുകൾ സിറിയയിലേക്ക്
01:29 AM Apr 17, 2018 | Deepika.com
മോസ്കോ: ടാങ്കുകളും മറ്റു യുദ്ധസാമഗ്രികളുമായി രണ്ടു റഷ്യൻ യുദ്ധക്കപ്പലുകൾ സിറിയയിലേക്കു നീങ്ങിയതായി റിപ്പോർട്ട്. ഇനിയും സിറിയയെ ആക്രമിച്ചാൽ ലോകം കുഴപ്പത്തിലേക്കു നീങ്ങുമെന്നു പ്രസിഡന്റ് പുടിൻ മുന്നറിയിപ്പു നൽകി. സിറിയയിൽ യുഎസും ഫ്രാൻസും ബ്രിട്ടനും ചേർന്നു നടത്തിയ മിസൈൽ വർഷം സമാധാനസാധ്യത തകർത്തെന്നു ഇറാൻ പ്രസിഡന്റുമായുള്ള സംഭാഷണത്തിൽ പുടിൻ പറഞ്ഞു.