കോൽക്കത്ത: പശ്ചിമബംഗാളിൽ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പു അടുത്തവാദം കേൾക്കുന്നതുവരെ സ്റ്റേ ചെയ്ത ഹൈക്കോടതി സിംഗ് ബെഞ്ച് ഉത്തരവിട്ടു. ബിജെപിയുടെ ഹർജിയിൽ ഡിവിഷൻ ബെഞ്ച് വിധി പറയുംവരെയാണു സ്റ്റേ നീട്ടിയത്. പരാതി സിംഗിൾ ബെഞ്ച് സ്വീകരിച്ചതിനെതിരേ തൃണമൂൽ കോൺഗ്രസും സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷനും ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരുന്നു.
സംസ്ഥാനവ്യാപകമായി അക്രമസംഭവങ്ങൾ അരങ്ങേറുന്പോൾ തെരഞ്ഞെടുപ്പ് നടത്തുന്നതെങ്ങനെയെ ന്നതിനെക്കുറിച്ചു സത്യവാങ്മൂലം സമർപ്പിക്കണമെന്നു തെരഞ്ഞെടുപ്പു കമ്മീഷനോട് കോടതി നിർദേശിച്ചിരുന്നു.
ഇതുപ്രകാരം തെരഞ്ഞെടുപ്പു കമ്മീഷൻ സെക്രട്ടറി നീലാഞ്ജൻ ഷൻഡിലിയിൽ ഇന്നലെ റിപ്പോർട്ട് സമർപ്പിച്ചു. മേയ് ഒന്നിനാണു തെരഞ്ഞെടുപ്പ് ആരംഭിക്കാനിരുന്നത്.
പശ്ചിമബംഗാൾ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്: സ്റ്റേ നീട്ടി
01:29 AM Apr 17, 2018 | Deepika.com