കഠുവ: അതിവേഗ കോടതി വേണമെന്നു മെഹ്ബൂബ
02:26 AM Apr 15, 2018 | Deepika.com
ശ്രീനഗർ: കഠുവയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ വിചാരണ അതിവേഗ കോടതിയിൽ വേണ മെന്നു ജമ്മു-കാഷ്മീർ ഹൈക്കോടതി ചീഫ് ജസ്റ്റീസിനോടു ജമ്മു- കാഷ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി കത്തിലൂടെ ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് എട്ടുപേരാണ് അറസ്റ്റിലായിട്ടുള്ളത്.