ദളിത് പീഡന നിയമം: കോൺഗ്രസ് എംപിമാർ പ്രതിഷേധിച്ചു

02:30 AM Mar 24, 2018 | Deepika.com
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ദ​​​​ളി​​​​ത​​​​ർ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ ത​​​​ട​​​​യു​​​​ന്ന​​​​തി​​​​നു​​​​ള്ള നി​​​​യ​​​​മ​​​​ത്തി​​​​ലെ വ്യ​​​​വ​​​​സ്ഥ​​​​ക​​​​ൾ ല​​​​ളി​​​​ത​​​​മാ​​​​ക്കി​​​​യ സു​​​​പ്രീം​​​​കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​നെ​​​​തി​​​​രേ കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ പ്ര​​​​തി​​​​ഷേ​​​​ധം. സ​​​​ത്യ​​​​സ​​​​ന്ധ​​​​രാ​​​​യ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ ദ​​​​ളി​​​​ത്പീ​​​​ഡ​​​​ന​​​​ക്കേ​​​​സു​​​​ക​​​​ളി​​​​ൽ​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തു ത​​​​ട​​​​യു​​​​ക​​​​യെ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് സു​​​​പ്രീം​​​​കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വ്.

എ​​​​ന്നാ​​​​ൽ ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച കേ​​​​സ് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ ശ​​​​രി​​​​യാ​​​​യ രീ​​​​തി​​​​യി​​​​ൽ കോ​​​​ട​​​​തി​​​​യു​​​​ടെ മു​​​​ന്പി​​​​ലെ​​​​ത്തി​​​​ച്ചി​​​​ല്ലെ​​​​ന്നാ​​​​ണു പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത കോ​​​​ൺ​​​​ഗ്ര​​​​സ് എം​​​​പി​​​​മാ​​​​രു​​​​ടെ ആ​​​​ക്ഷേ​​​​പം. പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് വ​​​​ള​​​​പ്പി​​​​ലെ ഗാ​​​​ന്ധി​​​​പ്ര​​​​തി​​​​മ​​​​യ്ക്കു മു​​​​ന്നി​​ലാ​​​​ണു കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ എം​​​​പി​​​​മാ​​​​ർ പ്ര​​​​തി​​​​ഷേ​​​​ധ​​​​വു​​​​മാ​​​​യെ​​​​ത്തി​​​​യ​​​​ത്.