ചന്ദ്രയാൻ വിക്ഷേപണം ഒക്‌ടോബറിൽ

01:12 AM Mar 24, 2018 | Deepika.com
ചെ​ന്നൈ: ഇ​ന്ത്യ​യു​ടെ ര​ണ്ടാം ച​ന്ദ്ര ദൗ​ത്യ​മാ​യ ച​ന്ദ്ര​യാ​ൻ-2​ന്‍റെ വി​ക്ഷേ​പ​ണം മാ​റ്റി​വ​ച്ചു. അ​ടു​ത്ത മാ​സം വി​ക്ഷേ​പി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​തെ​ങ്കി​ലും വി​ദ​ഗ്ധ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം നീ​ട്ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ഏ​താ​നും ചി​ല പ​രി​ശോ​ധ​ന​ക​ൾ​കൂ​ടി ന​ട​ത്തി​യ​ശേ​ഷം ഒ​ക്‌​ടോ​ബ​റി​ൽ വി​ക്ഷേ​പ​ണം ഉ​ണ്ടാ​കു​മെ​ന്ന് ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ സം​ഘ​ട​ന (ഇ​സ്രോ) ചെ​യ​ർ​മാ​ൻ കെ. ​ശി​വ​ൻ അ​റി​യി​ച്ചു.

പൂ​ർ​ണ​മാ​യും ഇ​ന്ത്യ​യു​ടേ​തെ​ന്നു വി​ളി​ക്കാ​വു​ന്ന ദൗ​ത്യ​മാ​ണ് ച​ന്ദ്ര​യാ​ൻ-2. ഒ​ർ​ബി​റ്റ​ർ, ലാ​ൻ​ഡ​ർ, റോ​വ​ർ എ​ന്നി​വ​യു​ടെ നി​ർ​മാ​ണ​വും ഇ​സ്രോ​ത​ന്നെ​യാ​ണ് പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്. ച​ന്ദ്ര​യാ​ൻ-2 പേ​ട​ക​ത്തി​ന്‍റെ ഭാ​രം 3,290 കി​ലോ​ഗ്രാമാണ്. 2008ലാ​ണ് ഇ​സ്രോ​യു​ടെ ആ​ദ്യ ച​ന്ദ്ര ദൗ​ത്യ​മാ​യ ച​ന്ദ്ര​യാ​ൻ-1 വി​ക്ഷേ​പി​ച്ച​ത്.