ന്യൂഡൽഹി: എറണാകുളം -അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേരളാ ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രീം കോടതിയിൽ ഹർജി. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കേരളാ ഹൈക്കോടതിയിൽ ഇടക്കാല അപേക്ഷ നൽകിയ മാർട്ടിൻ പയ്യപ്പള്ളിയാണ് ഹർജി നൽകിയത്.
ഭൂമി ഇടപാടു കേസിൽ അന്വേഷണം തടഞ്ഞ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. ഹർജി അടിയന്തരമായി പരിഗണിക്കണമെന്നു ആവശ്യം ഇന്ന് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിനു മുന്പാകെ ഉന്നയിച്ചേക്കും.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ഏപ്രിൽ മൂന്നിനു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അന്തിമ വാദം കേൾക്കാൻ തീരുമാനിച്ചിരിക്കുന്നതിനിടെയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.
അതേസമയം, കേസിൽ തന്റെ വാദം കേൾക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെട്ടു ഫാ. സെബാസ്റ്റ്യൻ വടക്കുംപാടൻ തടസ ഹർജി നൽകിയിട്ടുണ്ട്.
ഭൂമിയിടപാട്: സുപ്രീം കോടതിയിൽ ഹർജി
02:37 AM Mar 23, 2018 | Deepika.com