കോട്ടയം, കോഴിക്കോട്, പാലക്കാട് സ്റ്റേഷനുകൾക്ക് 20 കോടി രൂപ വീതം
02:07 AM Mar 23, 2018 | Deepika.com
ന്യൂഡൽഹി: കോട്ടയം, കോഴിക്കോട്, പാലക്കാട് റെയിൽവേ സ്റ്റേഷനുകളെ 20 കോടിയോളം രൂപ വീതം ചെലവഴിച്ച് ലോകോത്തര നിലവാരത്തിൽ മാതൃകാ സ്റ്റേഷനുകളായി വികസിപ്പിക്കാൻ കേന്ദ്രം തീരുമാനിച്ചു. ഇതു സംബന്ധിച്ച് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ ഉത്തരവ് ഇറക്കിയതായി കേന്ദ്രമന്ത്രി അൽഫോണ്‍സ് കണ്ണന്താനം അറിയിച്ചു. റെയിൽവേ മന്ത്രിയുമായി ഇതിനായി കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനം വേഗത്തിൽ നടപ്പാക്കുന്നതെന്നു കണ്ണന്താനം പറഞ്ഞു.