അഹമ്മദാബാദ്: ഗുജറാത്തിലെ പോർബന്ദറിൽ വ്യോമതാവളത്തിൽനിന്നു പറന്നുയർന്ന നാവികസേനയുടെ ആളില്ലാ വിമാനം തകർന്നുവീണു. ഇന്നലെ രാവിലെ 10നായിരുന്നു സംഭവം.
ഉത്സാഹനഗറിലെ ആൾപാർപ്പില്ലാത്ത പ്രദേശത്ത് ഐഎസ് ഫാക്ടറിക്കുസമീപമാണു തകർന്നുവീണത്. എൻജിൻ തകരാറാണ് അപകടകാരണമെന്നു നാവികസേന അറിയിച്ചു.
അഗ്നിശമനസേനാംഗങ്ങളെത്തി തീ അണച്ചു.
നാവികസേനയുടെ ഡ്രോൺ തകർന്നുവീണു
02:07 AM Mar 23, 2018 | Deepika.com