രാംഗഡ്: ജാർഖണ്ഡിൽ ബീഫ് കടത്തിയെന്ന് ആരോപിച്ച് രാംഗഡ് സ്വദേശി അലിമുദീ(55)നെ കൊലപ്പെടുത്തിയ കേസിൽ ബിജെപി നേതാവ് നിത്യാനന്ദ് മഹാതോ ഉൾപ്പെടെ 11 പ്രതികൾക്ക് ജീവപര്യന്തം.
ജാർഖണ്ഡിലെ അതിവേഗ കോടതിയാണ്പ്രതികളുടെ ശിക്ഷ പ്രഖ്യാപിച്ചത്. 2017 ജൂണ്‍ 29നാണ് രാംഗഡിൽ നൂറോളം ബജ്രംഗ് ദൾ പ്രവർത്തകർ അലിമുദീനെ മർദിച്ചു കൊലപ്പെടുത്തിയത്. ആസൂത്രണം ചെയ്തശേഷമായിരുന്നു കൊലപാതകമെന്നു കോടതി കണ്ടെത്തിയിരുന്നു. പ്രായപൂർത്തിയാകാത്തയാളെന്നു പറയപ്പെടുന്ന പന്ത്രണ്ടാമത്തെ പ്രതിയുടെ ശിക്ഷ സംബന്ധിച്ച് കോടതി തീരുമാനമെടുത്തില്ല.
200 കിലോ ഇറച്ചിയുമായി കാറിൽ പോകവേയായിരുന്നു അലിമുദീനെതിരെ ആക്രമണമുണ്ടായത്. അക്രമികൾ കാർ തീവച്ചു നശിപ്പിക്കുകയും ചെയ്തു.
ബീഫിന്റെ പേരിൽ വധം: ബിജെപി നേതാവിനും 10 പേർക്കും ജീവപര്യന്തം
03:17 AM Mar 22, 2018 | Deepika.com