ഫഗ്വാര: ഭരണഘടനാശില്പി ഡോ. ബി.ആർ. അംബേദ്കറിന്റെ ചിത്രങ്ങളുള്ള ഫ്ലക്സ് ബോർഡുകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടു. ഇതേത്തുടർന്ന് പഞ്ചാ ബിലെ ഭഗ്വാര ടൗണിൽ സംഘർഷാവസ്ഥ ഉടലെടുത്തു. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.
ഏപ്രിൽ 14 നാണ് അംബേദ്കർ ജയന്തി. ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പൊതുപരിപാടിയുടെ അറിയിപ്പാണ് ഫ്ലക്സ് ബോർഡിലുള്ളത്. ഭുല റായി എന്നയാളുടെ പരാതിയിൽ കേസെടുത്തതായി സിറ്റി പോലീസ് സേറ്റഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ ഗുർമീത് സിംഗ് സിദ്ദു പറഞ്ഞു.
പഞ്ചാബിൽ അംബേദ്കറിന്റെ ഫ്ലക്സ് നശിപ്പിച്ചു; സംഘർഷം
02:48 AM Mar 22, 2018 | Deepika.com