ന്യൂഡൽഹി: ദക്ഷിണ ഡോക ലാമിലേക്ക് ചൈന പുതിയ റോഡ് നിർമിക്കുന്നതായി റിപ്പോർട്ട് വന്നതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കളിയാക്കി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഹഗ്പ്ലോമസി (കെട്ടിപ്പിടിത്ത നയതന്ത്രം), പ്രതിരോധമന്ത്രിയെ പഴിചാരൽ അല്ലെങ്കിൽ കരച്ചിൽ എന്നിവയിലൂടെ ഇതിനു പരിഹാരം കാണുമോയെന്ന് രാഹുൽ ചോദിച്ചു. പ്രധാനമന്ത്രിയെ കളിയാക്കി ചോദ്യോത്തര രൂപത്തിലായിരുന്നു രാഹുലിന്റെ ട്വീറ്റ്.
ഡോക ലാമിൽ ചൈനയുടെ സീസൺ വീണ്ടും ആരംഭിച്ചിട്ടുണ്ട്. ഈ സമയം മോദിജി എങ്ങനെ പ്രതികരിക്കും? 1. ഹഗ്പ്ലോമസി. 2. പ്രതിരോധമന്ത്രിയെ പഴിക്കും. 3. ജനങ്ങൾക്കു മുന്നിൽ കരയും. 4. മുകളിൽ പറഞ്ഞതെല്ലാം ചെയ്യും - രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
മോദിയെ കളിയാക്കി രാഹുൽ
02:48 AM Mar 22, 2018 | Deepika.com