മാർപാപ്പയുടെ ഭാരതസന്ദർശനത്തോടു കേന്ദ്രത്തിന് ക്രിയാത്മക സമീപനമെന്നു കർദിനാൾ ഗ്രേഷ്യസ്

01:36 AM Mar 21, 2018 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന​ത്തി​നാ​യു​ള്ള മു​ഴു​വ​ൻ ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ന്‍റെ​യും അ​ഭി​ലാ​ഷ​ത്തോ​ട് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് ക്രി​യാ​ത്മ​ക സ​മീ​പ​ന​മാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​റി​യി​ച്ച​താ​യി സി​ബി​സി​ഐ പ്ര​സി​ഡ​ന്‍റ് ക​ർ​ദി​നാ​ൾ ഡോ. ​ഓ​സ്വാ​ൾ​ഡ് ഗ്രേ​ഷ്യ​സ്. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ മോ​ദി എ​ന്തെ​ങ്കി​ലും ഉ​റ​പ്പു ന​ൽ​കി​യി​ല്ല.

മാ​ർ​പാ​പ്പ​യ്ക്കും രാ​ഷ‌്ട്ര​പ​തിയും, പ്ര​ധാ​ന​മ​ന്ത്രിയും അ​ട​ക്ക​മു​ള്ള ഇ​ന്ത്യ​യി​ലെ നേ​തൃ​ത്വ​ത്തി​നും യോ​ജി​ച്ച തീ​യ​തി​ക​ൾ ക​ണ്ടെ​ത്തു​ന്ന​താ​ണു പ്ര​യാ​സ​മെ​ന്നാ​ണ് മോ​ദി പ​റ​ഞ്ഞ​ത്. ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​നം രാ​ജ്യ​ത്തി​ന് ദീ​ർ​ഘ​കാ​ല​ത്തേ​ക്ക് വ​ലി​യ​തോ​തി​ൽ ഗു​ണ​പ്ര​ദ​മാ​കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യോ​ട് ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ന്ത്യ​യി​ലും ലോ​ക​മെ​ങ്ങും എ​ല്ലാ വി​ശ്വാ​സ​ങ്ങ​ളി​ൽ പെ​ട്ട​വ​രും വ​ള​രെ സ്നേ​ഹി​ക്കു​ക​യും ആ​ദ​രി​ക്കു​ക​യും ചെ​യ്യു​ന്ന വ്യ​ക്തി​ത്വ​മാ​ണ് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യെ​ന്നും ക​ർ​ദി​നാ​ൾ പ​റ​ഞ്ഞു.

മാ​ർ​പാ​പ്പ​യു​ടെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​നം യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണം എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച് കൂ​ടി​ക്കാ​ഴ്ച​യ്ക്കി​ടെ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്തു ന​ൽ​കി​യ​താ​യും ക​ർ​ദി​നാ​ൾ ഗ്രേ​ഷ്യ​സ് അ​റി​യി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ഇ​ന്ന​ലെ ന​ട​ത്തി​യ ച​ർ​ച്ച രാ​ജ്യ​ത്തി​നും ക്രൈ​സ്ത​വ​ർ​ക്കാ​കെ​യും ഗു​ണ​ക​ര​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

വ​ള​രെ സൗ​ഹാ​ർ​ദ​പ​ര​വും തു​റ​ന്ന മ​ന​സോ​ടെ​യു​മാ​യി​രു​ന്നു ച​ർ​ച്ച. രാ​ജ്യ​ത്തെ ക​ത്തോ​ലി​ക്കാ സ​മു​ദാ​യ​വും കേ​ന്ദ്ര​സ​ർ​ക്കാ​രും ത​മ്മി​ൽ പാ​ലം സൃ​ഷ്ടി​ക്കു​ന്ന​തി​ന് സ​ഹാ​യ​ക​​മാ​കു​മെ​ന്നു വി​ശ്വ​സി​ക്കു​ന്നു. എ​ന്തു കാ​ര്യ​ങ്ങ​ൾ​ക്കും എ​പ്പോ​ഴും ത​ന്നെ സ​മീ​പി​ക്കാ​വു​ന്ന​താ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ച​താ​യും സി​ബി​സി​ഐ പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

രാ​ജ്യ​ത്തെ ക്രൈ​സ്ത​വ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് എ​ന്തു പ്ര​ശ്ന​മു​ണ്ടെ​ങ്കി​ലും പ​രി​ഹാ​രം ക​ണ്ടെ​ത്തു​ന്ന​തി​ൽ താൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​നാ​ണെ​ന്നു മോ​ദി പറഞ്ഞു.

എ​ല്ലാ ഇ​ന്ത്യ​ക്കാ​രു​ടെ​യും പ്ര​ധാ​ന​മ​ന്ത്രി​യാ​ണ്. ജാ​തി​ക്കും മ​ത​ത്തി​നും അ​തീ​ത​മാ​യാ​ണു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​വും ദാ​രി​ദ്യ്ര നി​ർ​മാ​ർ​ജ​ന​വു​മാ​ണ് ത​ന്‍റെ ല​ക്ഷ്യ​മെ​ന്നും മോ​ദി പ​റ​ഞ്ഞ​താ​യി ക​ർ​ദി​നാ​ൾ അ​റി​യി​ച്ചു.

ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നേ​രെ ന​ട​ക്കു​ന്ന അ​ക്ര​മ​ങ്ങ​ൾ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽപ്പെ​ടു​ത്തി. ന്യൂ​ന​പ​ക്ഷ​ങ്ങ​ളുടെ ഭ​യാ​ശ​ങ്ക​ക​ൾ മാ​റ്റാ​നും ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും പ്ര​ധാ​ന​മ​ന്ത്രി ശ​ക്ത​മാ​യ സ​ന്ദേ​ശം ന​ൽ​ക​ണ​മെ​ന്ന് ക​ർ​ദി​നാ​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ലെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ ഇ​ന്ന​ലെ രാ​വി​ലെ 11.30 മു​ത​ൽ ഇ​രു​വ​രും മാ​ത്രം അ​ര മ​ണി​ക്കൂ​റോ​ളം ച​ർ​ച്ച ന​ട​ത്തി. സി​ബി​സി​ഐ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ൽ മോ​ണ്‍. ജോ​സ​ഫ് ചി​ന്ന​യ്യ​നും ക​ർ​ദി​നാ​ളി​നെ അ​നു​ഗ​മി​ച്ചി​രു​ന്നു. രാ​ഷ‌്ട്ര​നി​ർ​മാ​ണ​ത്തി​ൽ സ​ഭ ന​ട​ത്തി​വ​രു​ന്ന സേ​വ​ന​ങ്ങ​ളെ പ്ര​ധാ​ന​മ​ന്ത്രി പ്ര​ശം​സി​ച്ചു. വി​ദ്യാ​ഭ്യാ​സ, ആ​രോ​ഗ്യ, സാ​മൂ​ഹ്യ സേ​വ​നം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ക​ത്തോ​ലി​ക്കാ സ​മു​ദാ​യം ത​ങ്ങ​ളു​ടെ അം​ഗ​സ​ഖ്യ​ അനുസരിച്ചുള്ള തിനേക്കാ​ൾ വ​ലി​യ സേ​വ​നം നടത്തുന്നതു തു​ട​ര​ണ​മെ​ന്ന് മോ​ദി ആ​വ​ശ്യ​പ്പെ​ട്ടു.

സി​ബി​സി​ഐ പ്ര​സി​ഡ​ന്‍റാ​യി ര​ണ്ടാം ത​വ​ണ​യും ചു​മ​ത​ല​യേ​റ്റ ക​ർ​ദി​നാ​ൾ ഓ​സ്വാ​ൾ​ഡ് ഇ​ന്ന് രാ​ജ്യ​ത്തെ ക്രൈ​സ്ത​വ എം​പി​മാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. എം​പി​മാ​ർ​ക്ക് അ​ത്താ​ഴ​വി​രു​ന്നും ന​ൽ​കും. ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ഉ​പ​ദേ​ശ​കസം​ഘ​ത്തി​ലെ ഒ​ന്പ​ത് ക​ർ​ദി​നാ​ൾ​മാ​രി​ൽ ഒ​രാ​ളും മും​ബൈ ആ​ർ​ച്ച്ബി​ഷ​പ്പു​മാ​യ ഡോ. ​ഓ​സ്വാ​ൾ​ഡ് ഗ്രേ​ഷ്യ​സ്, സി​ബി​സി​ഐ​യു​ടെ​യും ഏ​ഷ്യ​യി​ലെ ക​ത്തോ​ലി​ക്കാ മെ​ത്രാ​ന്മാ​രു​ടെ ഫെ​ഡ​റേ​ഷ​ന്‍റെ​യും (എ​ഫ്എ​ബി​സി), ഇ​ന്ത്യ​യി​ലെ ല​ത്തീ​ൻ മെ​ത്രാ​ന്മാ​രു​ടെ കൗ​ണ്‍സി​ലി​ന്‍റെ​യും (സി​സി​ബി​ഐ) പ്ര​സി​ഡ​ന്‍റു​മാ​ണ്.

ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ