പനാജി: ഗോവ പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ശാന്താറാം നായിക് രാജിവച്ചു. പുതുതലമുറ നേതൃത്വത്തിലേക്ക് ഉയർന്നുവരണമെന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ പ്രസംഗത്തിൽനിന്നു പ്രചോദനം ഉൾക്കൊണ്ടാണു രാജിയെന്ന് എഴുപത്തിരണ്ടുകാരനായ ശാന്താറാം നായിക് പറഞ്ഞു. ഞായറാഴ്ച കോൺഗ്രസ് പ്ലീനറി സമ്മേളനത്തിലായിരുന്നു രാഹുലിന്റെ പ്രസംഗം.
രാഹുലിന്റെ ആഹ്വാനം ഉൾക്കൊണ്ട് രാജിവയ്ക്കുന്ന ആദ്യത്തെ മുതിർന്ന നേതാവാണു ശാന്താറാം നായിക്. 2017 ജൂലൈയിലാണു നായിക് ഗോവ പിസിസി അധ്യക്ഷനായത്. 1984ൽ ലോക്സഭാംഗമായ ഇദ്ദേഹം രണ്ടുതവണ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
രാഹുലിന്റെ പ്രസംഗം പ്രചോദനമായി; ഗോവ പിസിസി അധ്യക്ഷൻ ശാന്താറാം നായിക് രാജിവച്ചു
01:36 AM Mar 21, 2018 | Deepika.com