മുംബൈ: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പോടെ മോദിമുക്ത ഭാരതത്തിനായി എല്ലാ പ്രതിപക്ഷകക്ഷികളും അണിചേരാൻ മഹാരാഷ്ട്ര നവനിർമാൺ സേന(എംഎൻഎസ്) അധ്യക്ഷൻ രാജ് താക്കറെയുടെ ആഹ്വാനം. മധ്യമുംബൈയിലെ ശിവാജി പാർക്കിൽ ഞായറാഴ്ച പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു താക്കറെ.
പ്രധാനമന്ത്രി മോദിയുടെയും കേന്ദ്രസർക്കാരിന്റെയും വ്യാജവാഗ്ദാനങ്ങളിൽ രാജ്യം വശംകെട്ടിരിക്കുകയാണ്. മോദിമുക്ത ഭാരതത്തിനായി എല്ലാ പ്രതിപക്ഷ പാർട്ടികളും അണിചേരണം. -താക്കറെ പറഞ്ഞു.
മോദിമുക്ത ഭാരതത്തിനായി അണിചേരണമെന്ന് രാജ് താക്കറെ
12:16 AM Mar 20, 2018 | Deepika.com