വൈഷ്ണവമഹാഗുരു ശ്രീരംഗ രാമാനുജ മഹാദേശികൻ സമാധിയായി
12:16 AM Mar 20, 2018 | Deepika.com
ചെന്നൈ: ശ്രീമദ് ആണ്ടവൻ ആശ്രമ അധ്യക്ഷനും വിശിഷ്ടാദ്വൈതത്തിന്റെ വക്താവുമായ ശ്രീരംഗ രാമാനുജ മഹാദേശികൻ സമാധിയായി. തിങ്കളാഴ്ച ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസത്തെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മഠാധിപതിയുടെ ഭൗതികദേഹം ഇന്നലെ വൈകുന്നേരംവരെ ആശ്രമത്തിൽ പൊതുദർശനത്തിനുവച്ചിരുന്നു. സമാധിയിരുത്തൽ ചടങ്ങുകൾ ഇന്ന് ആരംഭിക്കും.