ഹൈദരാബാദ്: ബിജെപിയെയും കോൺഗ്രസിനെയും ഒഴിവാക്കിയുള്ള മൂന്നാം മുന്നണിയെന്ന സ്വപ്നവുമായി തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു ഇന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തും. കോൽക്കത്തയിലാണു കൂടിക്കാഴ്ചയെന്നു ചന്ദ്രശേഖര റാവുവിന്റെ ഓഫീസ് വ്യക്തമാക്കി. ഇന്നു നാലുമണിയോടെ ഇരുനേതാക്കളും കൂടിക്കാണുമെന്നാണു സൂചന.
കഴിഞ്ഞ നാലാം തീയതി മമത ബാനർജി ടെലിഫോണിൽ ചന്ദ്രശേഖർ റാവുവുമായി സംസാരിച്ചിരുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഗുണപരമായ മാറ്റങ്ങൾക്ക് ബിജെപിയെയും കോൺഗ്രസിനെയും ഒഴിച്ചുനിർത്തുന്ന ഒരു മുന്നണി ആവശ്യമാണെന്ന് അടുത്തിടെയാണ് റാവു പറഞ്ഞത്. ഈ മുന്നണിയെ നയിക്കാൻ സന്നദ്ധനാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കോൺഗ്രസ്-ബിജെപി മുക്ത മുന്നണി ലക്ഷ്യം; ചന്ദ്രശേഖര റാവു ഇന്നു മമതയെ കാണും
12:59 AM Mar 19, 2018 | Deepika.com