ഇൻഡോർ: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാജയപ്പെടുത്താൻ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ മൂന്നാം മുന്നണി രൂപവത്കരിക്കണമെന്നു മുൻ കേന്ദ്രമന്ത്രിയും പ്രമുഖ അഭിഭാഷകനുമായ രാം ജെത്മാലി. വിദേശത്തു നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം ഇന്ത്യയിലെത്തിക്കുന്ന കാര്യത്തിൽ ബിജെപി, കോൺഗ്രസ് സർക്കാരുകൾ മനഃപൂർവം അലംഭാവം കാട്ടിയെന്നു രാം ജെത്മലാനി ആരോപിച്ചു.
സത്യസന്ധരായ നേതാക്കളുടെ മൂന്നാം മുന്നണി ആവശ്യമായിരിക്കുകയാണ്. നരേന്ദ്ര മോദിയെ അധികാരത്തിൽനിന്നു താഴെയിറക്കാൻ മമത ബാനർജിയുടെ നേതൃത്വത്തിൽ മൂന്നാം മുന്നണി വേണം. പ്രധാനമന്ത്രിയാകാൻ പ്രാപ്തിയുള്ള നേതാവാണു മമത- ജെത്മലാനി പറഞ്ഞു. ഒരു കാലത്ത് മോദിയെയും ബിജെപിയെയും പിന്തുണച്ചിരുന്ന ജെത്മലാനി ഇപ്പോൾ കടുത്ത മോദിവിമർശകനാണ്.
മൂന്നാം മുന്നണിക്കു മമത നേതൃത്വം നല്കണം: ജെത്മലാനി
12:59 AM Mar 19, 2018 | Deepika.com