ന്യൂഡൽഹി: കോണ്‍ഗ്രസിൽ വിപ്ലവകരമായ മാറ്റത്തിനു സമയമായെന്ന് കെപിസിസി ഉപാധ്യക്ഷൻ വി.ഡി. സതീശൻ എംഎൽഎ എഐസിസി പ്ലീനറി സമ്മേളനത്തിൽ ആവശ്യപ്പെട്ടു. സ്വയം വിമർശനത്തിനും ആത്മപരിശോധനയ്ക്കും കോണ്‍ഗ്രസ് തയാറാകണമെന്നും സതീശൻ പി. ചിദംബരം അവതരിപ്പിച്ച സാന്പത്തിക പ്രമേയത്തെ പിന്താങ്ങിക്കൊണ്ടു സതീശൻ പറഞ്ഞു. എൻഡിഎ എന്നാൽ നാഷണൽ ഡിസാസ്റ്റർ അലയൻസ് (ദേശീയ ദുരന്ത സഖ്യം) ആണെന്ന് അദ്ദേഹം പരിഹസിച്ചു.
തൊണ്ണൂറുകളിലെ സാന്പത്തിക ഉദാരവത്കരണവും ആഗോളീകരണവും അന്നത്തെ ആവശ്യമായിരുന്നുവെന്നും അതുവഴി നേടിയ വളർച്ചയാണ് രാജ്യത്ത് സാന്പത്തും തൊഴിലവസരങ്ങളും സൃഷ്ടിച്ചതെന്ന് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. യുപിഎ സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ കോണ്‍ഗ്രസ് പരാജയപ്പെട്ടതാണ് തെരഞ്ഞെടുപ്പിലെ തോൽവിക്കു കാരണമെന്നും സതീശൻ പറഞ്ഞു.
കോണ്‍ഗ്രസിൽ വിപ്ലവകരമായ മാറ്റത്തിനു സമയമായി: വി.ഡി. സതീശൻ
12:59 AM Mar 19, 2018 | Deepika.com