മഥുര: ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസി(എയിംസ്)ലെ മൂന്നു ഡോക്ടർമാർ യുപിയിൽ വാഹനാപകടത്തിൽ മരിച്ചു. എയിംസിലെതന്നെ നാലു ഡോക്ടർമാർക്കു പരിക്കേറ്റു.
ഡൽഹിയിൽനിന്ന് ആഗ്രയിയിലേക്കുള്ള യാത്രാമധ്യേ യമുന എക്സ്പ്രസ് ഹൈവേയിൽ ഞായറാഴ്ച വെളുപ്പിന് 2.30നായിരുന്നു അപകടം. ഡോ. യശ്പ്രീത് കത്പാൽ(25), ഡോ. ഹേംബാല(25), ഡോ. ഹർഷദ് വാങ്കഡെ(35) എന്നിവരാണു മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ഇന്നോവ, കണ്ടെയ്നർ ലോറിയിൽ ഇടിക്കുകയായിരുന്നു.
എയിംസിലെ മൂന്നു ഡോക്ടർമാർ വാഹനാപകടത്തിൽ മരിച്ചു
12:59 AM Mar 19, 2018 | Deepika.com