ന്യൂഡൽഹി: കോണ്ഗ്രസ് എന്തു ചെയ്തു എന്ന ബിജെപിയുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് ഉച്ചത്തിൽ മറുപടി നൽകണമെന്ന് ലോക്സഭയിലെ കക്ഷി നേതാവ് മല്ലികാർജുൻ ഖാർഗെ. കോണ്ഗ്രസ് എന്തു ചെയ്തെന്നാണ് ബിജെപി ആവർത്തിച്ചു ചോദിച്ചുകൊണ്ടിരിക്കുന്നത്.
കോണ്ഗ്രസ് ആണ് ഈ രാജ്യത്തിന് വേണ്ടതെല്ലാം ചെയ്തത് എന്ന് എഴുന്നേറ്റുനിന്ന് അഭിമാനത്തോടെ പറയണമെന്നും ഖാർഗെ പ്ലീനറി സമ്മേളനത്തിൽ പറഞ്ഞു. ബിജെപിയെ വെല്ലുവിളിച്ച് ഒപ്പം നിന്നാലേ മാറ്റങ്ങളുണ്ടാകൂ. മുന്പ് ബിജെപി ഓഫീസുകളിൽ ഡോ. ബി.ആർ. അംബേദ്കറുടെ ഒരു ചിത്രം പോലുമുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയാണെങ്കിലും അവർ ഇപ്പോൾ അംബേദ്കറുടെ പേര് ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നുവെന്നും ഖാർഗെ പറഞ്ഞു.
കോൺഗ്രസ് ഉച്ചത്തിൽ മറുപടി നൽകണം: ഖാർഗെ
01:25 AM Mar 18, 2018 | Deepika.com