ട്വിറ്ററിൽ രാഹുലിന്‍റെ അക്കൗണ്ടിനും മാറ്റം

12:35 AM Mar 18, 2018 | Deepika.com
ന്യൂ​ഡ​ൽ​ഹി: പ്ലീ​ന​റി സ​മ്മേ​ള​ന​വും കോ​ണ്‍ഗ്ര​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​വീ​ക​രി​ക്കു​ന്ന​തി​നു​മൊ​പ്പം ട്വി​റ്റ​റി​ൽ പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ അ​ക്കൗ​ണ്ടി​നും മാ​റ്റം. ഓ​ഫീ​സ് ഓ​ഫ് ആ​ർ​ജി എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ട്വി​റ്റ​ർ പേ​ജ് ഇ​നി മു​ത​ൽ രാ​ഹു​ൽ ഗാ​ന്ധി എ​ന്നു ത​ന്നെ അ​റി​യ​പ്പെ​ടും. പാ​ർ​ട്ടി അ​ധ്യ​ക്ഷ​ന്‍റെ ട്വി​റ്റ​ർ പേ​ജി​ന്‍റെ പേ​രു മാ​റ്റ​ണ​മെ​ന്ന പാ​ർ​ട്ടി​പ്ര​വ​ർ​ത്ത​ക​രു​ടെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ചാ​ണ് മാ​റ്റം. ഫേ​സ് ബു​ക്കി​ൽ രാ​ഹു​ൽ ഗാ​ന്ധി എ​ന്ന പേ​രി​ൽ ത​ന്നെ​യാ​ണ് അ​ക്കൗ​ണ്ടു​ള്ള​ത്.