ബിഹാറിൽ ഫ്ളൈ ഓവറിൽനിന്നു ബസ് മറിഞ്ഞ് പത്തുപേർ മരിച്ചു
12:35 AM Mar 18, 2018 | Deepika.com
സിതാമഡി (ബിഹാർ): ഫ്ളൈ ഓവറിൽനിന്ന് ബസ് താഴേക്കു മറിഞ്ഞ് ബിഹാറിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പത്തു പേർ മരിച്ചു. സിതാമഡി ജില്ലയിൽ ബനസ്പട്ടി ഗ്രാമത്തിലാണ് അപകടമുണ്ടായത്. എൻഎച്ച്-77 ലെ ഫ്ളൈ ഓവറിൽനിന്ന് ബസ് തെന്നി താഴേക്കു പതിക്കുകയായിരുന്നെന്ന് പോലീസ് അറിയിച്ചു.