ശ്രീനഗർ: തെക്കൻ കാഷ്മീരിലെ ഷോപിയാനിൽ ബുള്ളറ്റ്പ്രൂഫ് വാഹനങ്ങൾക്കു നേർക്കുണ്ടായ ഭീകരാക്രമണത്തിൽനിന്ന് സീനിയർ പോലീസ് സൂപ്രണ്ടും പോലീസുകാരും അദ്ഭുതകരമായി രക്ഷപ്പെട്ടു. സ്ഫോടനത്തിനുശേഷം വെടിയുതിർത്ത് ഭീകരർ രക്ഷപ്പെട്ടു.
കുൽഗാമിൽ രാഷ്ട്രീയ റൈഫിൾസ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനാണ് രണ്ടു ബുള്ളറ്റ്പ്രൂഫ് വാഹനങ്ങളിലായി ഷോപിയാൻ എസ്എസ്പി ശ്രീരാം ദിൻകർ അംബേദ്കർ ഉൾപ്പെടുന്ന സംഘം ഷോപിയാനിലൂടെ കടന്നുപോയത്. ഹാജിപോറയിലെത്തിയ സംഘത്തിനുനേർക്ക് വെടിയുതിർക്കുകയായിരുന്നു.
വാഹനങ്ങൾക്കു നേരേ ഭീകരാക്രമണം: പോലീസ് സൂപ്രണ്ടും പോലീസുകാരും രക്ഷപ്പെട്ടു
12:35 AM Mar 18, 2018 | Deepika.com